നാറാണത്തു ഭ്രാന്തൻ കഥകളിയാകുന്നു

dc-cover-tuntogrpgru7qe8l8devq1n536-20160410060408-medi

വി. മധുസൂദനൻ നായരുടെ നാറാണത്തു ഭ്രാന്തൻ കഥകളിയായി അരങ്ങിലെത്തുന്നു. മുപ്പതാം വാർഷികത്തോടനുബന്ധിച്ചു 17നു രാത്രി ഏഴിനു കാര്യവട്ടം ക്യാംപസിലെ ബയോഇൻഫർമാറ്റിക്സ് വിഭാഗത്തിന്റെ തുറന്ന വേദിയിൽ കവിത അരങ്ങിലെത്തും. പരമ്പരാഗത രൂപം ഒഴിവാക്കി കഥകളിപ്പദവും സംഗീതവും മുദ്രകളും അനുസരിച്ചാവും നാറാണത്തു ഭ്രാന്തനെ അരങ്ങിലെത്തുക. ചൂട്ടുകറ്റയുടെയും പരമ്പരാഗത ആട്ടവിളക്കിന്റെയും വെളിച്ചത്തിലാവും കളി നടക്കുക.പ്രശസ്ത കഥകളി നടൻ പിശപ്പള്ളി രാജീവാണ് നാറാണത്തു ഭ്രാന്തനായി േവഷമിടുന്നത്.പ്രശസ്ത കഥകളി നടൻ. ലോകധർമി വേഷത്തിൽ ഏകാഭിനയമാണു പിശപ്പള്ളി രാജീവ് അവതരിപ്പിക്കുക.അത്തിപ്പറ്റ രവിയാണ് കവിത ആലപിക്കുക. ഇടയിൽ സംഭാഷണങ്ങളുമുണ്ടാകും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here