ഇന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ചരമവാർഷിക ദിനം.മാധവിക്കുട്ടി എന്നത് തൂലികാ നാമമാണ്. എന്നാല്‍ യഥാര്‍ത്ഥപേരായ കമലാദാസ് എന്ന പേരിലാണ് ഇംഗ്ലീഷില്‍ കവിതകളെഴുതിയിരുന്നത്. പില്‍ക്കാലത്ത് ഇസ്ലാം മതത്തില്‍ ചേരുകയും കമലാസുരയ്യ എന്ന എന്ന പേര് സ്വീകരിക്കുകയും ചെയ്തു
പത്താം വയസ്സിൽ തുടങ്ങിയ സാഹിത്യ സപര്യ അവർ മരിക്കുവോളം തുടർന്നു. മലയാളത്തിലെ സ്ത്രീ എഴുത്തുകാർ സംസാരിക്കാൻ മടിച്ച വിഷയങ്ങളെ അവർ അനായാസം കൈകാര്യം ചെയ്തു. ജീവിതകാലമാകെ അവരുടെ തീരുമാനങ്ങളെ പുകഴ്ത്തിയും ,പരിഹസിച്ചും ആളുകൾ പക്ഷം തിരിഞ്ഞു
മലയാളത്തിനൊപ്പം ഇംഗ്ലീഷിലും സാഹിത്യരചന നടത്തിയ കമല ദാസ് നിരവധി അവാർഡുകൾക്കും അർഹയായിട്ടുണ്ട്. എന്റെ കഥ എന്ന ആത്മകഥപരമായ പുസ്തകം തുടങ്ങിവെച്ച ചർച്ചകൾ ഇന്നും സജീവമായി തുടരുന്നു 1984ല്‍ വേള്‍ഡ് അക്കാദമി ഓഫ് ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.1984 സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന്യുമാധവിക്കുട്ടിടെ പേരി നിര്‍ദേശിക്കപ്പെട്ടു.
2009 മെയ് 31ന് മാധവിക്കുട്ടി ഈ ലോകത്തോട് വിടപറഞ്ഞു