ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ലോയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ സുസ്ഥിര പുനര്‍നിര്‍മ്മാണം എന്ന വിഷയത്തില്‍ പ്രഭാഷണം നടന്നു. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫ. മാധവ് ഗാഡ്ഗിലാണ് പ്രഭാഷണം നടത്തിയത്. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ.രഞ്ജിത്ത് തമ്പാന്‍ വിഷയം അവതരിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.15ന് എറണാകുളം ബാര്‍ കൗണ്‍സില്‍ ഹാളിലാണ് പ്രഭാഷണം നടന്നത്.ഐ.എ.എല്‍ ഹൈക്കോടതി യൂണിറ്റ് അധ്യക്ഷന്‍ അഡ്വ. വി. രാജേന്ദ്രന്‍ പരിപാടിയില്‍ അധ്യക്ഷനായിരുന്നു. അഡ്വ. എ.ജയശങ്കര്‍(ഐ.എ.എല്‍ ദേശീയ സെക്രട്ടറി) സ്വാഗതവും അഡ്വ. മജ്നു കോമത്ത് (ഐ.എ.എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ്) കൃതജ്ഞത അര്‍പ്പിച്ചു
Home പുഴ മാഗസിന്