മാ​ട​മ്പി​ന് മ​ല​യാ​ള​ത്തി​ന്‍റെ ആ​ദ​രം

madambuതപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്തസാഹിത്യകാരനും ബഹുമുഖ പ്രതിഭയുമായ മാടന്പ് കുഞ്ഞുകുട്ടനെ ജൂലൈ രണ്ടിന് ആദരം നൽകും. മാടന്പിന് മലയാളത്തിന്‍റെ ആദരം എന്ന് പേരിട്ടിരിക്കുന്ന പരിപാടി സാഹിത്യ അക്കാദമിയിൽ രാവിലെ 10ന് സാഹിത്യ സദസോടെ ആരംഭിക്കും.വിപുലമായ പരിപാടികളാണ് ആദരവുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ളത്. കെ.ബി. ശ്രീദേവി അധ്യക്ഷത വഹിക്കും. തപസ്യ സംസ്ഥാന അധ്യക്ഷൻ പി. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. 12ന് സ്നേഹവിരുന്നിന് ശേഷം രണ്ടിന് ദേശാടനം സിനിമ പ്രദർശിപ്പിക്കും. നടൻ വിജയരാഘവൻ, ഷോഗണ്‍ രാജു എന്നിവർ സിനിമാ അനുഭവം പങ്കിടും.വൈകീട്ട് അഞ്ചിന് ആദരസഭയിൽ തെക്കേമഠം മൂപ്പിൽസ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി, സ്വാമി സദ്ഭവാനന്ദ, ഒ.രാജഗോപാൽ എംഎൽഎ, മഹാകവി അക്കിത്തം, സത്യൻ അന്തിക്കാട്, പി. ജയചന്ദ്രൻ, സംവിധായകൻ ജയരാജ്, പി.ടി. കുഞ്ഞുമുഹമ്മദ്, വൈശാഖൻ, കേന്ദ്ര സംഗീത നാടക അക്കാദമി ചെയർമാൻ ശേഖർ സെൻ, സുവർണ നാലപ്പാട്ട് തുടങ്ങിയവർ പങ്കെടുക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here