പറഞ്ഞതൊക്കെയും ഞാന്‍ തിരിച്ചെടുക്കുന്നു,
മനസില്‍ വിതച്ചതൊക്കെയും
ഞാന്‍ പറിച്ചെടുക്കുന്നു…
ഓര്‍ക്കേണ്ടതില്ല ഇനിയൊരിക്കലും എന്നെ..
കണ്ടുമുട്ടാതിരിക്കട്ടെ എന്നുമാത്രമെന്‍ പ്രാര്‍ഥന..
മഴയില്‍ കുതിര്‍ന്നതും…ഒരുനിമിഷം കാണാതിരുന്നപ്പോള്‍ കരഞ്ഞതും…
ഓര്‍ക്കേണ്ടതില്ല ഇനിയും…
എല്ലാം ഞാന്‍ പറിച്ചെടുക്കുന്നു…
ഇനിയും കാണാതിരിക്കട്ടെ…
കണ്ടുമുട്ടാതിരിക്കട്ടെ…