മടക്കയാത്ര

നീ പിന്തിരിഞ്ഞുനോക്കുക
മുമ്പോട്ടുള്ള വാക്കക്ഷര ങ്ങൾ
വഴി തടഞ്ഞു
നോക്കുകുത്തികൾക്ക്‌
കാവലാവുന്നുണ്ട്
പരസ്പരമറിയുന്നവർ
നാൽകവലയുടെ
ദിക്കുകളിൽ
മൊത്തകച്ചവടത്തിന്റെ
അനന്തസാധ്യതയിൽ
വിലപേശി മരിക്കുക യാണിപ്പോഴും
ഏറെദൂരം പോകുന്ന വഴിയിൽ
പിൻപ്പറ്റി പോകുന്നവരുടെ
വേരറുത്തതിന്റെ
അവകാശം അലഞ്ഞു തിരിയുന്നുണ്ട്
മുനയൊടിയാത്തതിൽ
അരിശം കൊള്ളുന്നുണ്ട്
നൂറ്റാണ്ടിന്റെ അവശേഷിപ്പുകൾ
ഏത് പേക്കൂത്തിനും
ചൂട്ടു വെളിച്ചവുമായി കൂട്ട് കൊടുപ്പിന്റെ
നാണക്കേടുകൾ
പീലി വിടർത്തിയാടുന്നുണ്ട്
തീപ്പെട്ടി വെളിച്ചത്തിൽ
തുള്ളിച്ചാടുന്ന ഇന്നിന്റെ
സുലഭതകൾ
അവസാനിക്കാത്ത മൗനത്തിന്റെ
അർത്ഥമാരായുന്ന
തിരക്കിലാണ്
അപ്പോഴും ഇന്നിന്റെ
ദുർഭൂതങ്ങൾ
ആർക്കും കണ്ണുവെക്കാവുന്ന
ദൂരത്തിൽ കാത്തിരിപ്പുണ്ട്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English