താറുടുത്ത ഭ്രാന്തൻ

കാലവേഗങ്ങൾക്കപ്പുറം തലച്ചോർ എറിഞ്ഞവൻ ഭ്രാന്തൻ !
കലിവേഗമായി മുന്നിൽ നടന്നവൻ ഭ്രാന്തൻ !
ദേവ വഴികളിൽ ചൂട്ട്മായി പോയവൻ ഭ്രാന്തൻ !
നാവിൽ ഒതുങ്ങാ ഭാഷ പറഞ്ഞവൻ ഭ്രാന്തൻ !!

കെട്ടുകാഴ്ചകൾ അരമിട്ടഗ്രം കൂർപ്പിച്ച്
കൃഷ്ണമണി സൂചി കൊണ്ടെന് നെറുകയിൽ
പച്ച കുത്തി പുലഭ്യം പറഞ്ഞെന്നെ
കച്ച യില്ലാ ഭ്രാന്തനാക്കല്ലെ !!

പിറന്നപ്പോൾ ഇല്ല മാനം.
പരന്നപ്പോൾ ഇല്ല കോലം.
വിശന്നപ്പോൾ ഇല്ല അന്നം.
വലഞ്ഞപ്പോൾ ഇല്ല ഗേഹം.

പിറന്ന നാൾ മുതൽ നാണം മറന്നവൻ
അറിഞ്ഞ നാൾ മുതൽ പിറവുറവു തേടുന്നവൻ.

..

മേൽവിലാസങളും മേൽ അധികാരങ്ങളും
മേലാപ്പു കെട്ടിയ തലകൾക്ക് ഞാൻ
ആരുമാകട്ടെ ആരും ആകാതെ യും !!
ആൾക്കൂട്ട മറവിയിൽ ആവിയാകാതെ
കത്തി നിൽക്കും കണ്ണിറമ്പിൽ
കണ്ണിമ ചിമ്മാതെ കണ്ട് കൊൾക.

വെറുതെ പോയ ജന്മ മൗഢ്യമൂകങ്ങളിൽ, തെരുവിൽ
കരയുന്ന കഴുതയോ കാറ്റു വിഴുങ്ങിയ കുരുവിയോ !
ആരുമാകട്ടെ ആരും ആകാതെയും !!

ദിഗന്ദശൃംഗങ്ങൾ എത്തും മറുവാക്ക് ചിരിയായി ഉണ്ടെങ്കിലും
ദിഗംബരൻ, മറുവാക്കു കാത്തു വയ്ക്കുന്നു, തെറി ചവച്ച പല്ലു കുഴികളിൽ !

നിങ്ങൾ , സിംഹാസനങ്ങൾ എന്നെ നോക്കാതെ നോക്കുന്നു !
നിങ്ങൾ കടൽക്കിഴവർ , എന്നെ കാണാതെ കാണുന്നു !
ശ്വാസകോശം വരെ എത്താതിരിക്കുവാൻ !
വിലാസ മില്ലാതലയട്ടെ ഞാൻ !

തിരക്കുപൂത്ത പെരു വീതിവഴികളിൽ
ചിരി തോരണം തീർത്ത നടയോരങ്ങളിൽ
നിസ്സംഗ സ്വർഗ്ഗ പാദമുദ്രകൾ നട്ടതോ?

അനാഥഭ്രൂണങ്ങൾ തട തീർത്ത ചാലിലൂന്നി
സനാഥ മേഘ യാത്ര ചെയ്ത നിനക്കായീ,
കൊഞ്ഞനം കോർത്ത മാല തന്നതോ ?

എല്ലുമേലെ തൊലി പുതപ്പായുടുത്ത
വില്ല് കോലങ്ങളായ കോടി ജന്മങ്ങളെ
ജാതി മത വർഗ്ഗ മോഹങ്ങൾ തീറ്റയായി
കൊതിയായി ചൂണ്ടയിൽ കോർത്ത നിൻറ്റെ
ചില്ലുരൂപം കല്ലാൽ ഉടച്ച് തോ??

പ്രാന്ത തീരത്തെ വെളിപാട് പുരകൾ
ഭ്രാന്ത നാമകരണ പർണ ശാലകൾ
കുത്തി വന്ന ജല കരങ്ങൾക്കെറിഞ്ഞതോ !!

എവിടെയാണ് ഞാൻ ഭ്രാന്തനായത് !!
ആർക്കാണ് ഞാൻ ഭ്രാന്തനായതു !!

എന്റെ തൊലി കുഴികളിൽ ചത്ത വിയർപ്പിനും
എൻറെ തലയിലെ ജഡ പൊടി കാടിനും
മേലെ അല്ലേ നാറുന്നു നിന്റെ മേദസ്സും ഭാരവും
മേലെ അല്ലേ വെറുപ്പ് അരികിട്ട സ്വർണകണ്ണാടികൾ !!

ക്ഷമകെട്ട തെരുവിലെ കൂട്ടങ്ങൾ
ക്ഷണ വേഗം കാറ്റായി, മിന്നും വെട്ട മായി
ഞരമ്പിലെ ചോര പോൽ വഴി മുറ്റവെ,
ഇരമ്പും ചുഴിയിൽ ജഡ മുടി കോർത്ത്
ഒരു കാൽ നീട്ടി മറുകാൽ വളച്ച്
ഇരുകരങ്ങളും നിണ മണ്ണിൽ കുത്തി
കണ്മുനയിൽ തീ കോർത്തവർ വരുമ്പോൾ,,
നാമധേയരാക്കൂ, ഭ്രാന്ത ജന്മങ്ങൾ അവർ !!

പ്രജ്ഞ പോയ നീ,തുണി ഉടുത്ത് കെട്ടി
അജ്ഞ യാത്രാ ശേഷനായി
തട തീർത്ത പറയാ മൊഴികൾ
താടി കോട്ടി ജാഥ പോയ കിറി
തുണി നാരു കൊണ്ട് കെട്ടി നീർ ത്തി
വഴിയരികിൽ കാഴ്ച വയ്ക്കവെ,
തണ്ട് ഉടഞ്ഞ, ചത്ത മീൻ കണ്ണൂ പുഷ്പ വൃത്തങ്ങൾ
കൊണ്ടു വയ്ക്കാം താറുടുത്ത ഭ്രാന്തനായി !

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here