രണ്ടു ഭാഗങ്ങളിലായി സമാഹരിച്ച ശ്രീകുമാർ കരിയാടിന്റെ കവിതകളാണ് മാഞ്ഞുപോയില്ല വൃത്തങ്ങൾ. ആദ്യഭാഗം ഒറ്റയൊറ്റ കവിതകളുടേതാണ് ഭാഷയുടെ തെളിച്ചവും കരുത്തും അവക്കുണ്ട് .ആഴങ്ങളിൽ ചെന്ന് തിരിച്ചുവന്നതിന്റെ അടയാളങ്ങളാണ് അവ.
രണ്ടാം ഭാഗം ഗുഹാചിത്രങ്ങളിലൂടെ ഉള്ള വായനയാണ് അവയിലെ ചിത്ര ലിപികൾ വാക്കുകളിലേക്ക് വരക്കാനുള്ള ശ്രമം.വെളിപ്പെടാതിരിക്കുന്നതിന്റെ ആനന്ദമാണ് ഈ കവിതകളുടെ കാതൽ
ഡി സി ബുക്‌സാണ് പ്രസാധകർ