മലയാളം വായനശാല, ഗ്രന്ഥാലയത്തിന്റെ ആറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി
സംഘടിപ്പിച്ച അഖില കേരള ഫോക് ലോർ ലേഖന മത്സരത്തിൽ എം.എ.പരമേശ്വരൻ (പട്ടാമ്പി) ജേതാവായി. ‘വള്ളുവനാട്ടിലെ പറയരുടെ മരണാടിയന്തിരപ്പാട്ട്: മഹാഭാരത കഥാഖ്യാനവും നാട്ടറിവുകളും-ഒരു സംസ്ക്കാരപഠനം’ എന്ന ലേഖനമാണ് പുരസ്കാരത്തിന് അർഹമായത്.
ഇ.പി.രാജഗോപാലൻ, ഡോ.വൈ.വി കണ്ണൻ, ഡോ.എ.സി.ശ്രീഹരി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.നവംബർ 10 ന് നടക്കുന്ന ‘മലയാളം’ ജന്മദിനാഘോഷത്തിന്റെ സമാപനച്ചടങ്ങിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും.