ഈ വർഷത്തെ എം.വി.ആർ. പുരസ്കാരം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന്. എം.വി. രാഘവന്റെ സ്മരണയ്ക്ക് എംവിആർ ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
നവംബർ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ സി.പി ജോണും എം.പി.സാജുവും അറിയിച്ചു.