‘സാദരം’ : എം.ടി. ആദരം

 

നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിക്കുന്ന ‘സാദരം എം ടി ഉത്സവം’ 16 മുതല്‍ 20 വരെ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കും. എം ടി തുഞ്ചന്‍പറമ്പിന്റെ സാരഥ്യമേറ്റെടുത്തിട്ട് മൂന്നു പതിറ്റാണ്ടുതികയുന്ന വേളയിലാണ് സാംസ്‌കാരികവകുപ്പിന്റെ സഹകരണത്തോടെ പരിപാടി.

ഇന്ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവും ഉഹാരസമര്‍പ്പണവും നിര്‍വഹിക്കും. നടന്‍ മമ്മുട്ടി മുഖ്യാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. എം.ടി.യുടെ പുസ്തകങ്ങള്‍, പുരസ്‌കാരങ്ങള്‍, ഫോട്ടോകള്‍ തുടങ്ങിയവ കോര്‍ത്തിണക്കിയ ‘കാഴ്ച’ പ്രദര്‍ശനം കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. സി. രാധാകൃഷ്ണന്‍ ആദരഭാഷണം നടത്തും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here