രണ്ടാമൂഴം വിവാദത്തിൽ എംടിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി. മധ്യസ്ഥ ചർച്ചക്ക് ഇല്ലെന്നും തനിക്ക് തന്റെ തിരക്കഥ കിട്ടണമെന്നുമുള്ള ഉറച്ച നിലപാടിൽ എംടി വീണ്ടും കോടതിയെ സമീപിച്ചു.രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരികെ ആവശ്യപ്പെട്ടു നൽകിയ കേസിൽ മധ്യസ്ഥതയ്ക്കില്ലെന്നും തിരക്കഥ തിരികെ നല്കണമെന്നുമാണ് എഴുത്തുകാരന്റെ നിലപാട്.
നിലവിൽ ന്യായം എംടിയുടെ ഭാഗത്താണെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം .എന്നാൽ മറുപക്ഷത്തിന്റെ കടുംപിടുത്തമാണ് പ്രശ്നത്തിന് കാരണമെന്ന് ആരോപണവും നിലവിലുണ്ട്. തിരക്കഥ നൽകി നാലു വർഷം കഴിഞ്ഞിട്ടും നടപടി ഒന്നും ആകാഞ്ഞതോടെ ആണ് എംടി കേസുമായി മുന്നോട്ട് പോയത്