ബാലചന്ദ്രൻ ചുള്ളിക്കാടിന് പിന്നാലെ പഠന പദ്ധതിയെ വിമർശിച്ച് എം ടി വാസുദേവൻ നായറം രംഗത്ത്. ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം ടി ഇത് പറഞ്ഞത്ത്. സാഹിത്യ പഠനത്തിന് പാഠ്യ പദ്ധതിയിൽ ഇടമില്ലെങ്കില്‍ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടെന്ന് എംടി അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതിയില്‍ നിന്ന് സാഹിത്യത്തെ ആട്ടിപ്പായിക്കുകയാണെന്നും എംടി പറഞ്ഞു.കുട്ടികളെ മാർക്ക് വാരിക്കോരി നൽകി ജയിപ്പിക്കുന്നു. സാഹിത്യ പഠനത്തെക്കുറിച്ചു ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞതിനോട് യോജിച്ചുകൊണ്ടാണ് രണ്ടാമൂഴത്തിന്റെ കഥാകാരൻ സംസാരിച്ചത്