എം.ആർ

 

 

 

 

ഒന്നാം ക്ലാസ്സിലേക്ക്  പ്രവേശനത്തിനെത്തിയത് അമ്പത്തൊന്നു കുട്ടികൾ. ഇംഗ്ലീഷ് മീഡിയത്തിലേക്ക്  അമ്പതു പേരും മലയാളം മീഡിയത്തിലേക്ക് ഒന്നും !

ഒന്നെങ്കിലും ഉണ്ടല്ലോ എന്നു സമാധാനിച്ചു. മാതൃഭാഷയുടെ മാനം കാത്ത  ആ കുട്ടിയെ നേരിൽ കണ്ട് ഒരു സമ്മാനം നൽകണം.

കുട്ടിയെ കണ്ടപ്പോൾ കണ്ണു തള്ളിപ്പോയി.വലിയ തലയും ചെറിയ ഉടലും ……….

” എം.ആർ  ആണ്.”

ക്ലാസ് ടീച്ചർ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here