ജാതിയെപ്പറ്റി കവിയും എഴുത്തുകാരനുമായ എം.ആർ. രേണുകുമാറിന്റെ കുറിപ്പ്:
ജാതിയുണ്ടെന്ന് പറഞ്ഞുപറഞ്ഞും, ‘ഹ്യൂമനിസ്റ്റു’കളോട് തർക്കിച്ചുതർക്കിച്ചുമാണ് കേരളത്തിലെ ദലിതരുടെ പാതിജീവിതം പോയതെന്ന് തോന്നുന്നു. ഏതു പേരുമായി കുട്ടിയെ സ്കൂളിൽ ചേർക്കാൻ ചെന്നാലും ആ പേരുവെട്ടി കുട്ടിക്ക് കുഞ്ഞൻ, കുട്ടി, കുട്ടൻ, പാപ്പി, തങ്ക, തങ്കൻ, ചെല്ല, ചെല്ലൻ, ചിന്ന, ചിന്നൻ തുടങ്ങിയ പേരുകൾ രജിസ്റ്ററിൽ എഴുതി ചേർക്കുന്ന അധ്യാപകരെപറ്റി അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്.
ദലിതരെപോലെ വിവിധ സാമൂഹിക കാരണങ്ങളാൽ ജീവിതത്തിൽ പലതവണ പേരുമാറ്റേണ്ടി വന്ന/വരുന്ന മനുഷ്യർ കേരളത്തിലല്ലാതെ (തമിഴ്നാട്ടിലുണ്ടെന്നത് പറഞ്ഞുവരരുതേ) ലോകത്തെവിടെയെങ്കിലും ഉണ്ടാവുമോ.
മുന്നറിയിപ്പ്: ഇതിലൊന്നും ജാതിയില്ലെന്ന് വിശ്വസിക്കുന്ന കേരളത്തിലെ ‘മനുഷ്യർ’ക്ക് ഇതൊക്കെ വായിച്ച് എന്തേലും അസ്വസ്ഥയുണ്ടായാൽ, ആയത് അവർ സ്വന്തം നിലയിൽ പരിഹരിക്കേണ്ടതാണ്.
കടപ്പാട്: എം.ആർ.രേണുകുമാർ