
എഴുത്തുകാരനും എംപിയും മാതൃഭൂമി എംഡിയുമായ എം പി വീരേന്ദ്രകുമാർ അന്തരിച്ചു. ഹൃദയാഘാദത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) എന്നിവയുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്. ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവാണ്. മലബാറിലെ പ്രമുഖ പ്ലാന്ററുമായിരുന്നു അദ്ദേഹം.