ജാഗ്രത പുലർത്തേണ്ട കാലമാണിതെന്നും പ്രതിരോധം ആവശ്യമാണെന്നും എം മുകുന്ദൻ. സാഹിത്യ അക്കദമി വൈലോപ്പിള്ളി ഹാളിൽ സദസ്സ് സാംസ്കാരിക ഒരുക്കിയ എഴുത്തും നിലപാടുകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച എം.പി.നാരായണപിള്ള സ്മൃതി പ്രഭാഷണ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്ന് അദ്ദേഹം. അമേരിക്കയെ വിമർശിക്കുന്ന ചോംസ്‌കിയെപ്പോലും അമേരിക്ക വിറ്റു കാശാക്കി വിപണിയായണ് എല്ലാം ഇന്ന് തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തലമുറ എഴുത്തുകാർ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടണമെന്ന് മുകുന്ദൻ കൂട്ടിച്ചേർത്തു. പരിപാടിയിൽ മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകൾ എന്ന നോവലും ചർച്ച ചെയ്തു. അഷ്ടമൂർത്തി, വി ആർ സുധീഷ്, ഇ പി രാജഗോപാലൻ, ജേക്കബ് ബഞ്ചമിൻ എന്നിവർ പങ്കെടുത്തു
Home പുഴ മാഗസിന്