ആയിരം പുസ്തകങ്ങളേക്കാല്‍ അറിവ് സംഭരിച്ചവരാണ് നമ്മുടെ മുത്തശ്ശിമ്മാര്‍ . അവരില്‍ പ്രകൃതിയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ മനസിലാക്കണമെന്നും പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച മുത്തശ്ശിയോട് ചോദിക്കാം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്് ഇ ടി അയ്യൂബ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് , വൈസ് പ്രസിഡന്റ്് റീന രയോരോത്ത് , ജാസ്മിന കല്ലേരി, പങ്കജാക്ഷി ടീച്ചര്‍, പി പി ശ്രീധരന്‍, ശുഭ മുരളീധരന്‍, വീരോളി അബ്ദുറഹിമാന്‍, എഇഒ കെ സുരേന്ദ്രന്‍, എന്‍ വി റഹ്മാന്‍ മാസ്റ്റര്‍, സുരേഷ് ബാബു, ഇ എം ഷാജി, അബ്ദുല്‍സലാം മാസ്റ്റര്‍, ചാലക്കര പുരുഷു, രജിത്ത് മാസ്റ്റര്‍, വിജിത എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ 15 സ്‌കൂളില്‍ നിന്നായി തെരഞ്ഞെടുത്ത 3750 വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. മുത്തശ്ശിമാരോട്് കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കുകയും പഴഞ്ചൊല് ,കടംകഥ, മൊഴിമുത്തുകള്‍ എന്നിവ സദസ്സിന് മുമ്പാകെ പങ്ക് വെച്ചു.