സാഹിത്യകാരൻ എം. മുകുന്ദൻ ആദ്യമായി തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രം ഓട്ടോറിക്ഷക്കാരന്റെ ഭാര്യ -യുടെ ചിത്രീകരണം മാഹിയിൽ ആരംഭിച്ചു. മുൻ മന്ത്രി ശൈലജ ടീച്ചർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിർമ്മല ഉണ്ണി ആദ്യ ക്ലാപ്പടിച്ചു. സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്യാമറ സന്തോഷ് തുണ്ടിയിൽ. പാട്ടുകൾ പ്രഭാവർമയുടേതാണ്. സംഗീതം ഔസേപ്പച്ചൻ. ബെൻസി പ്രൊഡക്‌ഷൻസാണ് നിർമാണം.
കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ, ബേനസീർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൻ. അഴകപ്പൻ നിർവ്വഹിക്കുന്നു.