പത്തനംതിട്ട : സി. പി. ഐ. ജില്ലാ കമ്മറ്റിയംഗവും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ജില്ലാ സെക്രട്ടറിയുമായിരുന്ന അഡ്വ. എ. എം. അജിയുടെ സ്മരണയ്ക്കായി അഡ്വ. എ. എം. അജി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അഞ്ചാമത് അവാര്‍ഡിന് നൂറനാട് മോഹനനെ തിരെഞ്ഞെടുത്തു. 10,001 രൂപയും, ശില്‍പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം, പരിസ്ഥിതി സംരക്ഷണം, നിയമബോധന പ്രവര്‍ത്തനം, ജൈവകൃഷി പ്രോത്സാഹനം എന്നീ മേഖലകളില്‍ സമഗ്ര സംഭാവന നല്‍കുന്ന ഒരാള്‍ക്കാണ് എല്ലാ വര്‍ഷവും അവാര്‍ഡ് നല്‍കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പുനലൂര്‍ സോമരാജന്‍, ഡോ; ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാ പൊലീത്ത, ഡോ: എം. എസ്. സുനില്‍, ഡോ: ബിജു എന്നിവരെയാണ് അവാര്‍ഡിന് തെരെഞ്ഞെടുത്തത്. അഡ്വ; എ. എം. അജിയുടെ ചരമദിനമായ ഒക്‌ടോബര്‍ 12 ന് രാവിലെ 11 മണിക്ക് പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ വച്ച് കേരളാ ഗവണ്‍മെന്റ് ചീഫ് വിപ്പ് അഡ്വ: സ്വ. കെ. രാജന്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കുമെന്ന് കേരളാ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ: കെ. പി. ജയചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഏ. പി. ജയനും കണ്‍വീനര്‍ അഡ്വ: എ. ജയകുമാറും അറിയിച്ചു.
Home ഇന്ന്