സംസ്കാരത്തിന്‍റെ കാവൽപ്പുരകളാണ് ഗ്രനഥശാലകളെന്നും മാനവ സംസ്കൃതിക്ക് ഗ്രന്ഥശാലകൾ നൽകിയ സംഭാവനകൾ അമൂല്യമാണെന്നും സാഹിത്യകാരൻ പ്രഫ. എം.കെ. സാനു. കാലടി എസ്എൻഡിപി ലൈബ്രറിയുടെ സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും അസ്വസ്ഥത പടരുന്ന ഈ കാലഘട്ടത്തിൽ കേരളത്തിൽ സമാധാനാന്തരീക്ഷം പുലരുന്നത് ഇവിടെ ഗ്രന്ഥശാലാ പ്രസ്ഥാനം വളർത്തിയെടുത്ത സാംസ്കാരിക അന്തരീക്ഷം നിലനില്ക്കുന്നതുകൊണ്ടാണ്. മാനവികതയ്ക്കെതിരേ വെല്ലുവിളികൾ ഉയരുമ്പോൾ പ്രതിരോധം തീർക്കാൻ ഗ്രന്ഥശാലാ പ്രവർത്തകർ ബാധ്യസ്ഥരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
Home പുഴ മാഗസിന്