
കലഹത്തിന്റെയും ആക്രോശങ്ങളുടെയും നാടായി കേരളം മാറിയെന്ന് പ്രഫ. എം.കെ. സാനു. നാരായണഗുരുവും ശങ്കരാചാര്യരും പകർന്നു നൽകിയ കാന്തിയും സമാധാനവും കേരളത്തിനു കൈമോശം വന്നു. വിശ്വാസികളും അവിശ്വാസികളും തമ്മിൽ ചേരി തിരിഞ്ഞു കലഹിക്കുന്ന കേരളത്തിൽ സമാധാനം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. നവതിയിലെത്തിയ പ്രഫ. എം കെ സാനുവിന് അദ്ദേഹം രക്ഷാധികാരിയായ ഫൗണ്ടേഷൻ ഫോർ അന്നം ചാരിറ്റി ഈസ്(ഫേസ്) സംഘടിപ്പിച്ച പിറന്നാൾ ആദര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫേസ് ഉപദേശക സമിതി ചെയർമാൻ ഡോ. എം.പി. ജോസഫ് പൊന്നാട അണിയിച്ച് ആദരിച്ചു. ചെയർമാൻ ടി.ആർ. ദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, ബിജെപി സാംസ്ഥാന സെക്രട്ടറി രേണു സുരേഷ്, അസറ്റ് ഹോംസ് എംഡി സുനിൽകുമാർ, ചിത്ര പ്രകാശ്, ടി. വിനയകുമാർ, മോനമ്മ കോക്കാട്, സ്വയംപ്രഭ സുഗതൻ, കൗണ്‍സിലർ കെ.വി.പി. കൃഷ്ണകുമാർ, മേരി അനിത തുടങ്ങിയവർ പങ്കെടുത്തു.