എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ. കല്‍പ്പറ്റ ബാലകൃഷ്ണൻ സ്മൃതി പുരസ്കാരത്തിന് എം.കെ. സാനു, എം. ലീലാവതി എന്നിവർ അർഹരായി.
25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. ഡിസംബർ രണ്ടിന് തൃശൂരിൽ കേരള സാഹിത്യ അക്കാദമി ഹാളിൽ നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും.
ഡോ. പി.വി. കൃഷ്ണൻനായർ ചെയർമാനും പ്രഫ.എം. തോമസ് മാത്യൂ , ഡോ. കെ. സരസ്വതി, കെ. ഉണ്ണികൃഷ്ണൻ, ഡോ. വി. സി. സുപ്രിയ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.