കെ. കുഞ്ഞിരാമക്കുറുപ്പ് സ്മാരക പുരസ്‌കാര സമർപ്പണം മാർച്ച് പത്തിന്

 

 

സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കെ. കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണാര്‍ത്ഥം നല്‍കുന്നപുരസ്‌കാരത്തിന് പ്രൊഫ.എം.കെ.സാനുഅര്‍ഹനായി. പ്രശസ്ത അധ്യാപകന്‍, എഴുത്തുകാരന്‍, വാഗ്മി എന്നീ നിലകളിലുള്ള സമഗ്രസംഭാവനകള്‍ വിലയിരുത്തിയാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നതെന്ന് കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷന്‍ അറിയിച്ചു.

എം.പി വീരേന്ദ്രകുമാര്‍ എം.പി, ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജ്, പി.ഹരീന്ദ്രനാഥ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ നിര്‍ണ്ണയിച്ചത്. മാര്‍ച്ച് 10ന് വൈകിട്ട് നാലിന് കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എം.പി വീരേന്ദ്രകുമാര്‍ പുരസ്‌കാരം സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here