മുന്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സെക്രട്ടറി കാരാപ്പുഴ, ലക്ഷ്മിപുരം എം.കെ.മാധവന്‍നായര്‍ (90) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടു മണിക്ക് വീട്ടുവളപ്പില്‍ നടക്കും. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം വൈസ് പ്രസിഡന്റ്, കേരളസാഹിത്യ അക്കാദമി സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാഷാപോഷിണിയുടെയും മനോരമ ഇയര്‍ ബുക്കിന്റെയും എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റായിരുന്നു.
പൗരനും ഭരണഘടനയും, റൈറ്റ് സഹോദരന്മാര്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കുമയോണിലെ കടുവകള്‍, ബഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍, പുതിയ ചൈന, അമേരിക്കയിലെ വിദ്യാഭ്യാസം, ജാക് ലണ്ടന്‍ കഥകള്‍, പുസ്തകത്തിന്റെ കഥ തുടങ്ങിയവ അദ്ദേഹം രചിച്ചവിവര്‍ത്തനങ്ങളാണ്