കവിതാമോഷണം വിവാദത്തില്‍ ദീപ നിശാന്തിന് ഒപ്പം അകപ്പെട്ട എംജെ ശ്രീചിത്രന് വേദിയൊരുക്കി ഡിവൈഎഫ്‌ഐ

കവിതാമോഷണം വിവാദത്തില്‍ ദീപ നിശാന്തിന് ഒപ്പം അകപ്പെട്ട എംജെ ശ്രീചിത്രന് വേദിയൊരുക്കി ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ ചേരാപുരം വില്ലേജ് കമ്മറ്റിയും സ. ആലിഹസ്സന്‍ പഠനകേന്ദ്രവും ചേര്‍ന്ന് നടത്തുന്ന സംവാദ സായാഹ്നത്തിലാണ് ശ്രീചിത്രന്‍ പങ്കെടുക്കുന്നത്. പുനരുത്ഥാനത്തിന്റെ പുത്തന്‍വഴികളെ കുറിച്ചാണ് എംജെ ശ്രീചിത്രന്‍ സംസാരിക്കുക.സംഭവം അറിഞ്ഞതോടെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഒരു കൂട്ടർ ഇതിനു എതിരായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കലോത്സവ വേദിയിൽ ദീപ നിശാന്തിനെ മൂല്യ നിർണയത്തിനു വിളിച്ചത് വലിയ വിവാദമായിരുന്നു.

ശ്രീചിത്രനെ കൂടാതെ പിഎം. ഗീത ടീച്ചര്‍, അഡ്വ. ഇ.കെ നാരായണന്‍, അഡ്വ. എം സിജു, നിജേഷ് അരവിന്ദ്, രാജേഷ് നാദാപുരം, കെ.ടി അബ്ദുറഹിമാന്‍ എന്നിവരും സംവാദ സായാഹ്നത്തില്‍സ സംസാരിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here