എസ് കലേഷിന്റെ കവിത ദീപാ നിശാന്തിന്റെ പേരില്‍ വന്നതിന് പിന്നിൽ എം ജെ ശ്രീചിത്രന്‍ എന്നു ആരോപണം

കവിതാ മോഷണ വിവാദത്തിൽ പുതിയ വഴിത്തിരിവ്. ദീപ നിശാന്ത് താനല്ല കവിത എഴുതിയത് എന്ന വെളിപ്പെടുത്തലുമായി രംഗത്ത്.

എസ് കലേഷിന്റെ കവിത ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നില്‍ സാംസ്‌ക്കാരിക പ്രഭാഷനായ എം ജെ ശ്രീചിത്രന്‍ ആണ് എന്നതാണ് പുതിയ വാർത്ത. താന്‍ എഴുതിയതാണെന്നും ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞ് കവിത എം ജെ ശ്രീചിത്രന്‍ ദീപയ്ക്ക് നല്‍കുകയായിരുന്നു എന്നാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.എന്നാൽ ഇതിനെപ്പറ്റി ശ്രീചിത്രൻ പ്രതികരികരിച്ചിട്ടില്ല.

കവിത കോപ്പിയടിക്കപ്പെട്ടു എന്നു തെളിഞ്ഞതോടെ നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്ത് വന്നിരുന്നു. കൂടുതൽ പേരും ദീപ നിശാന്ത് മാപ്പു പറയണമെന്നും അഭിപ്രായപ്പെട്ടിരുന്നു.എന്തായാലും ഈ പുതിയ സംഭവ വികാസം എങ്ങനെ ആകുമെന്ന് കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here