പ്രശസ്ത ഛായാഗ്രാഗകന്‍ എം.ജെ. രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
75 ചലച്ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള രാധാകൃഷ്ണന്‍ ഏഴ് തവണ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി. 1996ല്‍ ജയരാജിന്റെ ദേശാടനത്തിനാണ് ആദ്യ സംസ്ഥാന അവാര്‍ഡ്. 1999ല്‍ കരുണം, 2007ല്‍ അടയാളങ്ങള്‍, 2008ല്‍ ബയോസ്‌കോപ്പ്, 2010ല്‍ വീട്ടിലേക്കുള്ള വഴി, 2011ല്‍ ആകാശത്തിന്റെ നിറം, 2016ല്‍ കാട് പൂക്കുന്ന നേരം എന്നീ ചിത്രങ്ങള്‍ക്കും പുരസ്‌കാരം ലഭിച്ചു.