ചരിത്രകാരൻ എം. ഗംഗാധരൻ അന്തരിച്ചു

 

 

ചരിത്രകാരൻ എം ഗംഗാധരൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മലപ്പുറം പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം.പി.കെ. നാരായണൻ നായരുടേയും മുറ്റയിൽ പാറുകുട്ടിയമ്മയുടേയും മകനായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ 1933 ൽ ജനിച്ചു. 1954 ൽ മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബി.എ (ഓണേഴ്സ്) കരസ്ഥമാക്കി. മദിരാശിയിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. 1986 ൽ മലബാർ കലാപത്തെ കുറിച്ചുള്ള പ്രബന്ധത്തിനു കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി.

ആറു വർഷം കോട്ടയം, കൊല്ലം സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനം ചെയ്തു. 1970 മുതൽ 75 വരെ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തു. 1975 മുതൽ 88 വരെ കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. ചരിത്രപണ്ഡിതനായ എം.ജി.എസ്. നാരായണൻ ഗംഗാധരന്റെ സഹോദരിയുടെ മകനാണ്.

‘വസന്തത്തിന്റെ മുറിവ്’ എന്ന ഗ്രന്ഥത്തിന് വിവർത്തന സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഉണർവിന്റെ ലഹരിയിലേക്ക് എന്ന കൃതിക്ക് സാഹിത്യവിമർശനത്തിനുള്ള കേരള സാഹിത്യാക്കാദമി പുരസ്‌കാരവും ലഭിച്ചു. അന്വേഷണം,ആസ്വാദനം, നിരൂപണം പുതിയ മുഖം, മലബാർ റിബല്യൺ 1921-22, ദ ലാൻഡ് ഓഫ് മലബാർ, മാപ്പിള പഠനങ്ങൾ എന്നിവയാണ് മറ്റു പ്രധാന പുസ്തകങ്ങൾ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here