കർണാടക സംഗീതജ്ഞരിൽ സവിശേഷ നാദത്തിന്റെയും ആലാപന ശൈലിയുടെയും ഉടമയായ എം ഡി ആർ എന്ന ശ്രീ. എം ഡി രാമനാഥനെ ഓർമിച്ചു. അദ്ദേഹത്തിന്റെ ജന്മദേശമായ പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയിൽ എം ഡി ആർ സ്മാരക സാംസ്കാരിക നിലയത്തിന്റെ നിർമാണം കേരള സാംസ്കാരിക വകുപ്പ് പൂർത്തിയാക്കിക്കഴിഞ്ഞു. ഒരു കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ സാംസ്കാരികനിലയം ഒക്ടോബർ 21 ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നാടിന് സമർപ്പിച്ചു.