പ്രണയവും പ്രായോഗികമാകട്ടെ

download-1

അവളോടുളള   പ്രണയം  പറയുവാൻ

പ്രണയദിനത്തിൽ   അവനവൾക്കു  കൊടുത്തിട്ടുണ്ടാകണം

ഒരു  ചുവന്ന  റോസാപുഷ്പം

ആ  റോസാപുഷ്പത്തിന്റെ  ചുവപ്പ്

അവന്റെ  ചോരയുടേതാകുമെന്ന്

പാവമവളന്നറിഞ്ഞീല്ല

പ്രേമത്തിനു  കണ്ണില്ലെന്നതു പഴമൊഴി

ഇന്നു  നേരാംവണ്ണം  നോക്കീം കണ്ടും

പ്രേമിച്ചില്ലേൽ  തലവരയോ

അകാലത്തിൽ  വൈധവ്യം

 

കമിതാക്കളുടെ  ശ്രദ്ധയ്ക്ക്   , പ്രേമിക്കുമ്പോൾ

മനസ്സ്   മനസ്സോടൊത്താൽ  പോര

ജാതിക്കു  ജാതി  ചേരണം

സ്റ്റാറ്റസിൻ  ത്രാസിലിട്ടു  തൂക്കുമ്പോൾ

തുല്യ  തൂക്കത്തിലാകണം

കീഴാളനോടെങ്ങാനം  പ്രണയം  തോന്നിപ്പോയാൽ

അരുതെന്നോതി  മനസ്സിനെ  വിലക്കണം

ഇല്ലെങ്കിൽ  തലവര  മാറ്റിവരയ്ക്കുമവർ

നൂറ്റാണ്ടുകൾ  നീങ്ങിയതറിയാത്തവരപരിഷ്കൃതർ

മനസ്സുകൊണ്ടല്ല ,  ബുദ്ധി  കൊണ്ടു –

വേണമിന്നു  പ്രണയിക്കുവാൻ

പ്രണയിച്ചാലൊന്നിച്ചു  ജീവിക്കണമെങ്കിൽ

പ്രണയവും  പ്രായോഗികമാക്കുക

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English