ഇണയായിരുന്ന കുയിൽ
പാടിയകന്ന്
അവളുടെ പാട്ടും മാഞ്ഞുപോയ്
വൃക്ഷത്തിൽ തനിച്ചായിരിക്കെ
ദിനങ്ങളിൽവീണിലകളെല്ലാമൊഴിഞ്ഞു
കണികാണാൻ ശിഖരങ്ങളിൽ
എന്നിട്ടും നിറയെ പൂക്കൾ
വേനലേറിവന്ന്
അവയുടെ ചിരിവാടി
ഒടുവിലൊരു മണം
കരിഞ്ഞവയ്ക്കുള്ളിലെ
കനികളെ ഓർമിപ്പിക്കുന്ന
ഗന്ധം