വാത്സല്യം

 

ഏവർക്കും ഓമനക്കുട്ടിയാണേ
ഏഴഴകുള്ളൊരു കുട്ടിയാണേ
അച്ഛനു പുന്നാര മോളല്ലേ
അമ്മയ്ക്കോ ചങ്കും കരളുമല്ലേ
അമ്മൂമ്മയ്ക്കോ അവൾ കാത്തുക്കുട്ടി
അന്നാരം പുന്നാരം ചൊല്ലും കുട്ടി
അങ്കിളിനുണ്ടൊരു കാത്തുപ്പൊന്ന-
വൾ കുട്ടിക്കുറുമ്പിയാം തങ്കമുത്ത്.
അപ്പൂപ്പനും അവൾ കുഞ്ഞല്ലേ
അപ്പൂപ്പനും അവൾ കുഞ്ഞല്ലേ
മിണ്ടാനും തോണ്ടാനും തോണ്ടിക്കൊ-
ണ്ടോടാനും തല്ലുപിടിക്കാനും തൊട്ടുതലോടാനും ഞങ്ങടെ ഓമന
കാത്തുക്കുട്ടി , അന്നാരം പുന്നാരം ചൊല്ലും കുട്ടി…

ചാമ്പങ്ങാ ചുണ്ടും മുള്ളപ്പൂപ്പല്ലും
കാട്ടിച്ചിരിക്കുമ്പോ ചേലാണേ..
നിന്റെയാ ചുണ്ടിലെ പുന്നാര പുഞ്ചിരി-
ക്കന്നേരമെന്തൊരഴകാണേ…

ഏവർക്കും ഓമനക്കുട്ടിയാണേ
അവൾ ഏഴഴകുള്ളൊരു കുട്ടിയാണേ
ഇത്തിരി നാണവും തെല്ലു പിണക്കവും
കൂടിക്കലരുമ്പോൾ ചേലാണേ..

നിന്റെയാച്ചുണ്ടിലെ തുമ്പപ്പൂ പുഞ്ചിരി-
ക്കന്നേരം എന്തൊരഴകാണേ
നിനക്കന്നേരം എന്തൊരഴകാണേ…

ഏവർക്കും ഓമനക്കുട്ടിയാണേ
ഏഴഴകുള്ളൊരു കുട്ടിയാണേ
അച്ഛനു പുന്നാര മോളല്ലേ
അമ്മയ്ക്കോ ചങ്കും കരളുമല്ലേ
അമ്മൂമ്മയ്ക്കോ അവൾ കാത്തുക്കുട്ടി
അന്നാരം പുന്നാരം ചൊല്ലും കുട്ടി
അങ്കിളിനുണ്ടൊരു കാത്തുപ്പൊന്ന-
വൾ കുട്ടിക്കുറുമ്പിയാം തങ്കമുത്ത്.
കുട്ടിക്കുറുമ്പിയാം തങ്കമുത്ത്…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English