എസ് ജോസഫിന്റെ പ്രണയിക്കുമ്പോൾ എന്ന കവിത വായിക്കാം:
ഒരാളെമാത്രമായ് പ്രണയിച്ചുകൂടാ
അവളുടെ മണം, നിറം,ചിരിയെല്ലാം
വെറുതെയോര്‍ത്തോണ്ടുനടക്കല്ലെപ്പോഴും
അവളുടെ പൌഡര്‍,നിലക്കണ്ണാടിയില്‍
അനങ്ങുന്ന ചില്ല,അവള്‍ കാത്തുപോന്ന
പഴയ പാട്ടുകള്‍,കഥാപുസ്തകങ്ങള്‍
അവുണ്‍സുകുപ്പിയില്‍ നിറച്ചതാം മണല്‍
പുറത്തെ റോസ്,പല തരത്തിലുള്ളവ
ജനലിലൂടവളിരുളും സായാഹ്നം
വെറുതെനോക്കിയങ്ങിരിക്കുന്നതൊക്കെ
മനസ്സിലോര്‍ത്തോണ്ട് നടക്കെല്ലെപ്പൊഴും
അവളെപ്പോഴുമേ മരിച്ചുപോയിടാം
അവളില്ലാത്തൊരു വിശാലലോകമി-
ങ്ങിരിക്കുമെപ്പോഴുമിതുപോലെതന്നെ
അവളില്ലാതെയും വഴികള്‍ നീളുന്നു
തുറന്നിരിക്കുന്നണ്ടണിയല്‍ സാധനം
നിലക്കണ്ണാടിയില്‍ മരമാടുന്നുണ്ട്
പതിവുപോലതാ പറവകള്‍വന്ന്
ചെടികള്‍ക്കുമീതെ ചിലച്ചുനില്‍ക്കുന്നു
ഇരുളുമങ്ങനെയിരിക്കുമ്പോള്‍ നേരം
ഒരാളെ മാത്രമായ് പ്രണയിച്ചുകൂടാ
അവളെയോര്‍ത്തവന്‍ തലയും കുമ്പിട്ട്
നശിച്ചവനെപ്പോലെ നടക്കേണ്ടിവരും
ഇരുട്ടിലേക്കവന്‍ ജനാലയാകുമേ
അവളെയെപ്പോഴും കിനാവില്‍കാണുമേ
കിനാവിലൂടവവളെയും തേടി
മരണത്തിലേക്കു നടന്നുപോകുമേ
കടപ്പാട്: എസ് ജോസഫ്
Click this button or press Ctrl+G to toggle between Malayalam and English