സഹിത്യത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലക്കിന്. വ്യക്തിയുടെ അസ്തിത്വത്തെ സാർവ്വലൗകികമാക്കുന്ന തീക്ഷ്ണ സൗന്ദര്യമാർന്ന, സ്പഷ്ടമായ കാവ്യാത്മക ശബ്ദത്തിന് ആണ് ലൂയിസ് ഗ്ലക്കിന് പുരസ്കാരമെന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.
നാഷണല്‍ ഹ്യുമാനിറ്റീസ് മെഡല്‍, പുലിറ്റ്സര്‍ പ്രൈസ്, നാഷണല്‍ ബുക്ക് അവാര്‍ഡ്, നാഷണല്‍ ബുക്ക് ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡ്, ബൊളിംഗെന്‍ പ്രൈസ് എന്നിവയുള്‍പ്പെടെ നിരവധി പ്രധാന സാഹിത്യ അവാര്‍ഡുകള്‍ നേടിയ വ്യക്തിത്വമാണ് ലൂയിസ് ഗ്ലക്ക്. ആത്മകഥാ കവി എന്ന വിശേഷണം ഉള്ള വ്യക്തി കൂടിയാണ് ഗ്ലക്ക്.