ഹൈദരാബാദ് നവീന സാംസ്കാരിക കലാകേന്ദ്രത്തിന്റെ ഒ.വി. വിജയൻ സ്മാരകപുരസ്കാരം ആർ. ലോപയുടെ ‘വൈക്കോല്പ്പാവ’ എന്ന കാവ്യസമാഹരത്തിന്. 50,001 രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പ്പനചെയ്ത ശില്പ്പവും അടങ്ങുന്നതാണ് പുരസ്കാരം. 11-ന് ഹൈദരാബാദിലെ എന്. എസ്.കെ.കെ. സ്കൂൾ അങ്കണത്തിൽ വിതരണം ചെയ്യും. കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യകാരന്മാർക്കായി ഏർപ്പെടുത്തിയ ‘യുവ’ പുരസ്കാരം, വി.ടി. കുമാരൻ മാസ്റ്റർ പുരസ്കാരം,ഗീത ഹിരണ്യൻ സ്മാരക അങ്കണം അവാർഡ്,മുതുകുളം പാർവതിയമ്മ അവാർഡ് ,തുഞ്ചൻ സ്മാരക അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചുട്ടുണ്ട്.പരസ്പരം,വൈക്കോൽപ്പാവ എന്നിവയാണ് കവിതാസമാഹാരങ്ങൾ.
Home പുഴ മാഗസിന്