തമസ്വിനി തൻ ഏകാന്തതയിൽ
പ്രണയഗാനത്തിൻ ശബ്ദതരംഗങ്ങൾ മുഴങ്ങികേട്ടേൻ ഹൃദയവാതിലിൽ..
രാത്രി തൻ തണുത്ത കാറ്റുമെൻ.
മനസ്സിനെ താലോലിച്ചു കടന്നുപോയി.
നവയൗവ്വനത്തിലുള്ള പുതുനാമ്പുകളായി പൊട്ടിമുളച്ചെൻ ഹൃദയവാടിയിൽ ജീവിതമോഹങ്ങളൊക്കെ..
നിശീഥിനി തൻ ഏകാന്തതയിലുടെ ഞാനെൻ നിദ്രയിലേക്ക് ഊളിയിട്ടറങ്ങി..
സ്വപ്നദേവതയെൻ നിദ്രയെയുണർത്തി
..മഴയാൽ ഈറനണിഞ്ഞൊരു
ആഹ്ലാദത്തിമിർപ്പോടെ..
ഞാൻ പോലുമറിയാതെയെന്റെ
ഹൃദയം കവർന്നു മുന്‍ ജന്മസുകൃതമായി
സ്വപ്നദേവത..
Click this button or press Ctrl+G to toggle between Malayalam and English