നിശബ്ദതയുടെ കനം നിറഞ്ഞ നിഗൂഢമായൊരറയാണീയേകാന്തത…
നിന്നെ പുൽകാനാവാതെ വിറച്ച കൈകളാണവ!
ശൂന്യത കൂടിയേറിയ അഗ്നിപർവ്വതാവശിഷ്ടങ്ങൾ!
കണ്ണീരുറഞ്ഞ തലയിണ കണക്കുകൾ,
വിശന്നിട്ടുമറിയാതെ പ്പോയ ഉദരത്തിന്റെ നിശ്ചലത,
ഏകാന്തതയ്ക്ക് നിന്നിലെത്തി ചേരാനാവാതെ പൊലിഞ്ഞ ഉമ്മകളുടെ നിറം.
സ്വർഗ്ഗത്തിലലയാൻ കൊതിച്ചൊരു ഗന്ധർവ്വന്റെ ആർത്തനാദം.
വിരഹസ്വപ്നങ്ങളുടെ തീരത്ത് നിന്നെന്നെ നീ വിളിക്കുന്ന ശബ്ദങ്ങളാണവ!
നക്ഷത്രത്തിലലിഞ്ഞപ്പൊഴും എന്നെത്തേടിയ നിന്റെ നിശ്വാസമാണത്.
ശവ കോട്ടയിലും നിന്റെ സ്പർശനം തേടിയ ഭ്രാന്ത്!
നിന്നിലലിയുന്ന മരണദിന പ്രതീക്ഷ…!
പുനർജന്മ ജീവിതക്കിനാവുകൾ..!
ഏകാന്തത, രക്ഷപ്പെടാനാവാതെ നിന്നിലേക്കടക്കപ്പെട്ട ഒറ്റവാതിൽ!