കാണായങ്ങു ദൂരെ,
വാ പിളർന്ന്,
ഒരിറ്റു ദാഹജലത്തിനായ്,
തളർന്ന മിഴിയുമായ്,
ചെമ്പിച്ച മുടികളിഴിച്ചിട്ട്,
സൂര്യനുമായി വഴക്കിട്ട് ,
മേഘങ്ങളെ സ്തുതിച്ചു ,
മഴയെ കാത്തിരിക്കും ധരണിയെ.
കാണായങ്ങു ദൂരെ,
ഏകാന്തതയുടെ ഏകാന്തതയിൽ,
സ്വപ്നങ്ങൾ അയവിറക്കി,
മോഹങ്ങളെ കൂട്ടിലടച്ചു
കൈകളുയർത്തി യാചിക്കുന്ന
ഒറ്റനിൽപിലൊരു പർവതം
ഇണയെ കാത്തിരിക്കുന്നു.
മാസങ്ങളെണ്ണി
പത്തുമാസവും നിറവയർ തലോടി
കുഞ്ഞിക്കാൽ ചവിട്ടിൽ നിർവൃതി പൂകി
കാത്തിരിക്കുന്നോരുണ്ണിയെ,
ജന്മജന്മാന്തര പുണ്യമീ
കാത്തിരിപ്പ്.