കാത്തിരിപ്പ്

 

കാലം ചവിട്ടി കറക്കും ദിനങ്ങളെ
രണ്ടായ് പിരിച്ചു പകുത്ത് വച്ചും

അന്നു ഞാൻ പെയ്തതാണനുരാഗ വേഗങ്ങൾ
നിന്നുടൽ മൗനം കുളിർചൂടുവാനഴകി-
ലെന്നോമലേ, മോഹങ്ങൾ തളിർമൂടുവാൻ,
വന്നു നീയെന്നി,ലെന്നുയിരായ് ചേരുവാൻ

ഒരു വേള പിന്നെയും തിമിർക്കുന്നു താളങ്ങൾ
ആരോമലാളെന്റെ ലാളനമേൽക്കുവാൻ കാലടികൾ
ഈരടിപ്പാട്ടേറ്റു പാടുവാൻ, ഓടങ്ങൾ ഓളങ്ങളിൽ
താരാട്ടു മൂളുവാൻ

വരിക നീ വന്നൊന്നുദിക്കുകെൻ ചിരികളിൽ
തരിക നിൻ പുഞ്ചിരി നൈവേദ്യമായിനി
കോരിക കുമ്പിളിൽ പാലമൃതൂട്ടിയെൻ
ശാരികപൈതലേ നിനക്കാലോലമാടാ-
നൊരൂഞ്ഞാലു തീർക്കാം …

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here