സാഹിത്യ സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ മലയാളി കൗണ്‍സില്‍ സ്വദേശ -വിദേശ സാഹിത്യ പ്രതിഭകളുടെ കൃതികള്‍ ക്ഷണിക്കുന്നു.2017 മുതല്‍ 2021-22 വരെ പ്രസിദ്ധികരിച്ച നോവല്‍, കഥ, കവിത, യാത്രാവിവരണം, വൈജ്ഞാനിക കൃതികളുടെ രണ്ട് കൃതികള്‍ എന്നിവയാണ് മത്സരത്തിനായി അയക്കേണ്ടത്.
തിരഞ്ഞെടുക്കപ്പെടുന്ന കൃതികള്‍ക്ക് ക്യാഷ് അവാര്‍ഡ് 50000 രൂപയും, പ്രശസ്തി പത്രം, ഫലകം നല്‍കുന്നതാണ്. കൃതികള്‍ ലഭിക്കേണ്ട അവസാന തീയതി 31 ഒക്ടോബര്‍ 2022.
എല്‍.എം.സി. സാഹിത്യ രംഗത്ത് മിഴിവുറ്റ സംഭാവനകള്‍ നല്‍കിയവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്. കാക്കനാടന്‍ (നോവല്‍ – ഒറോത, ബാബു കുഴിമറ്റ0 (കഥ -ചത്തവന്റെ സുവിശേഷം), സിസിലി ജോര്‍ജ്.
ഇംഗ്ലണ്ട് (കഥ – വേനല്‍മഴ), ബേബി കാക്കശേരി, സ്വിസ്സ് സര്‍ലാന്‍ഡ് (കവിത – ഹംസഗാനം), വിശ്വം പടനിലം (നോവല്‍ അതിനപ്പുറം ഒരാള്‍), മിനി സുരേഷ് (കഥ – നൊമ്പരച്ചിന്തുകള്‍) കാരൂര്‍ സോമന്‍, ഇംഗ്ലണ്ട് (സമഗ്ര സംഭാവന). നീണ്ട വര്‍ഷങ്ങളായി ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിച്ച ജീ.സാം, എന്‍.ഷെരിഫ് മാവേലിക്കരക്കും പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്.