ലോകസര്‍ക്കാര്‍

 

 

 

 

 

നാശം, നാശത്തിലൂടെയുള്ള വിജയം മാത്രമേ

നാളിതുവരെയുള്ള യുദ്ധങ്ങള്‍ മാനവനേകിയിട്ടുള്ളു ,

എന്നു ചരിത്രം പരിശോധിച്ചാല്‍ ഏവനും കത്താം.

ആരാണീ നാശകാരികളായ യുദ്ധങ്ങള്‍ പടച്ചു വിടുന്നത്?

പൗരജനങ്ങളല്ലത്, പിന്നെയാരാണിതിന്നു പിന്നില്‍?

അത്, ഗര്‍വിഷ്ടരായ രാഷ്ട്രീയ നേതൃത്വം തന്നെ .

അതിന്‍ കെടുതികള്‍ അനുഭവിച്ചിടുന്നതോ

നിസ്സഹായരായ ആബാലവൃന്തം ജനങ്ങള്‍ മാത്രം.

രാഷ്ടനേതാക്കളെല്ലാം രാപകല്‍ ഭേദമെന്യേ

പാതാളത്തില്‍ പോയൊളിച്ചു , സുഖിച്ചു ജീവിച്ചു

പാവപ്പെട്ടവന്റെ മക്കളെ, സോദരങ്ങളെ,

ഭര്‍ത്താക്കന്മാരെ , പിതാക്കളെ , സ്നേഹിതന്മാരെ

തോക്കിനും ബോംബിനും ഇരയായിത്തീരാന്‍

മുന്നണിയിലേക്ക് നിസങ്കോചം ഉന്തി തള്ളി വിടുന്നു

അവര്‍ പരലോകം പ്രാപിച്ചാല്‍ ആര്‍ക്കെന്തു നഷ്ടം?

നഷ്ടം, അവന്‍ തന്‍ കുടുംബത്തിനു മാത്രമല്ലോ

മരിച്ചവര്‍ , വീരമൃത്യുവരിച്ചെന്നു കൊട്ടിഘോഷിച്ചു

മാലോകര്‍ തന്‍ കണ്ണില്‍ പൊടിയിട്ടു നിര്‍ലജ്ജം

ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറിടുന്നു .

ഇനിയൊരു കാലം ഒരിക്കലും യുദ്ധമില്ലാതിരിക്കാന്‍

ഒരു അഖിലലോക സര്‍ക്കാരായിടേണം .

അതില്‍, ലോകരാഷ്ട്രങ്ങളെല്ലാം തുല്യതയോടെ

ജനസംഖ്യാനുപാതത്തില്‍ അംഗങ്ങളായിടേണം .

ഈ ലോക സര്‍ക്കാര്‍ മാനവരാശിക്കു മാനത്തോടേ

ജീവിക്കാന്‍ കാരണഭൂതരായിത്തീരാന്‍ നമുക്കേവര്‍ക്കും

മനം നൊന്തു ഒത്തൊരുമയോടെ പ്രാര്‍ത്ഥിച്ചിടാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English