അഞ്ചു നിറങ്ങളിലുള്ള ടോക്കണുകളിലൂടെ ആയിരിക്കും കലാപ്രദർശനം നടക്കുന്ന വേദികളിലേക്കുള്ള പ്രവേശനം. ഒരു ദിവസം 75 ടോക്കണുകൾ മാത്രം ആണ് ഒരു വേദിയിൽ അനുവദനീയം. പ്രവേശനം സൗജന്യമാണ്. ഇതുമൂലം ഒരു ദിവസം
325 പേർക്ക് കലാപ്രദർശനം സന്ദർശിക്കാൻ സാധിക്കും. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം 7 മണി വരെ ആണ് പ്രദർശന സമയം.
സർക്കാർ സമയാസമയങ്ങളിൽ നിർദ്ദേശിക്കുന്ന കോവിഡ്-19 നിബന്ധനകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. പത്തു വയസ്സിനു താഴെയുള്ള കുട്ടികളെയും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരെയും പ്രവേശിപ്പിക്കുന്നതല്ല.
രണ്ടര മാസക്കാലം നീണ്ടു നിൽക്കുന്ന പ്രദർശനം ആലപ്പുഴയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് വേദികളിലായാണ് നടക്കുന്നത്. കേരള സ്റ്റേറ്റ് കയർ കോർപറേഷൻ, ന്യൂ മോഡൽ സൊസൈറ്റി ബിൾഡിംഗ്, പോർട്ട് മ്യൂസിയം, ഈസ്‌റ്റേൺ പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ്, വില്യം ഗുഡേക്കർ ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് വേദികൾ , എറണാകുളം ദർബാർ ഹാളും ഒരു വേദിയാണ്.