സങ്കടങ്ങളെ
ഉള്ളിലിട്ട്
കൊല്ലാതിരിക്കുക.
ഹൃദയത്തിന്റെ വിങ്ങലുകൾ
ബാഷ്പമായി
കൺതടങ്ങളിലൂടെ
പെയ്തൊഴിയട്ടെ.
ജലകണം തേടിയ
വിത്തുകൾ ദാഹം ശമിച്ച്
സൂര്യനെ നോക്കി പുഞ്ചിരിക്കട്ടെ.
പുതിയ നാമ്പുകൾ
തണലുകളായ്
വളരട്ടെ.
ചുണ്ടിൽ വിരുന്നെത്തിയ
ചെറു പുഞ്ചിരിയെ
തല്ലിക്കെടുത്താതിരിക്കുക.
വിടർന്ന പുഷ്പമായ്
ചിരി മറന്ന അധരങ്ങളിൽ
പുതുവസന്തം കളിയാട്ടെ.
കണ്ണുകൾ തുറക്കുക.
വിശ്വസൗന്ദര്യം
വൃദ്ധയായിട്ടില്ല.