റഫീഖ് തറയിൽ എന്ന ആൾക്കെതിരെ ആരോപണവുമായി എഴുത്തുകാരൻ ബെന്യാമിൻ രംഗത്ത്. ലോഗോസ് ബുക്സിനെതിരെയും ബെന്യാമിന് എതിരെയും റഫീഖ് തറയിൽ നടത്തിയ ആരോപങ്ങൾക്ക് മറുപടി പറയുകയായിരുന്നു ബെന്യാമിൻ. കടുത്ത ഭാഷയിലാണ് ബെന്യാമിൻ സംസാരിക്കുന്നത്.ലോഗോസ് പുസ്തകം ചെയ്യാൻ കാശു മേടിച്ചു പറ്റിച്ചു എന്നും ആടുജീവിതം മോഷണമാണെന്നും ആയിരുന്നു ആരോപങ്ങൾ.ഒരു സാഹിത്യ ഗ്രൂപ്പിലാണ് പ്രശ്നങ്ങൾ ഉണ്ടായത്.
ഇക്കാര്യം ഞാനും പറയാൻ ഇരിക്കുകയായിരുന്നു. ആടുജീവിതം മോഷ്ടിച്ചു എന്ന് പറഞ്ഞു കൊണ്ടായിരുന്നു അയാൾ ആദ്യം ഫേസ് ബുക്കിൽ വന്നത്. പിന്നേ പോസ്റ്റുമാൻ എന്ന കഥ മോഷണമാണ് എന്നും കേസ് കൊടുക്കും എന്നും ഒരു ഗ്രുപ്പിൽ എഴുതി. അന്ന് മാതൃഭൂമിക്ക് എതിരെ ആയിരുന്നു ആരോപണം.
അതിപ്പോൾ ഇവിടെ ഉണ്ടോ എന്നറിയില്ല ഒരാൾ സ്ക്രീൻ ഷോട്ട് എടുത്ത് അയച്ചു തന്നപ്പോൾ ആണ് കാണുന്നത്. ഇത്തരം മാനസിക രോഗികൾ വേറെയും ഉള്ളതിനാൽ ഞാൻ ഗൗനിച്ചില്ല എന്ന് മാത്രം. മറ്റ് പല എഴുത്തുകാർക്ക് എതിരെയും ആരോപണവുമായി ഇറങ്ങിയിട്ടുണ്ട് എന്ന് അറിയുന്നത് പുതിയ ചില കമന്റുകൾ കണ്ടപ്പോൾ മാത്രം.
അയൽവക്കത്തെ കുഞ്ഞുങ്ങളെ കണ്ട് തന്റേത് എന്ന് അവകാശപ്പെടുന്ന ഷണ്ഡനാണ് അയാൾ.
ഇയാളെ വെറും മാനസിക രോഗി എന്ന നിലയിൽ മാത്രം കണ്ടാൽ പോരാ എന്ന് ഇപ്പോൾ തോന്നുന്നു. നിയമത്തിന്റെ മുന്നിൽ കൊണ്ടു വരിക പൊതു അവശ്യമായി വന്നിരിക്കുന്നു. അല്ലെങ്കിൽ നാളെയും ഇയാൾ ഇപ്പണി തുടർന്നുകൊണ്ടേ ഇരിക്കും.