ലോക്ഡൗൺ കഥകൾ

 

 

 

 

 

1
” ഇപ്പോഴാണ് ഇതൊരു വീടായത് ”

ലോക്ഡൗൺ തുടങ്ങിയതിൻ്റെ പിറ്റേന്ന് മുത്തശ്ശി അഭിപ്രായപ്പെട്ടു.

“മുത്തശ്ശിക്കു തെറ്റി. ഇന്നലെ മുതൽ ഇതൊരു ജയിലാണ്.”

ചെറുമകൻ തിരുത്തി.

*
2
” അമ്മയ്ക്കു ബോറടിക്കുന്നില്ലേ?”

ലോക് ഡൗൺ തുടങ്ങിയതിൻ്റെ മൂന്നാം നാൾ,
അടുക്കള സന്ദർശിക്കാനെത്തിയ മകൻ ചോദിച്ചു.

“എന്നെ സംബന്ധിച്ചിടത്തോളം ഈ ലോക് ഡൗൺ തുടങ്ങിയിട്ട് മുപ്പതുവർഷങ്ങളായി…..”

*
3
കഴിഞ്ഞ മൂന്നു വർഷമായി പൂമുഖത്തിന് അലങ്കാരമായിരുന്ന ‘പഞ്ചമി’യെ ഇന്നു പ്രഭാതത്തിൽ മകൾ തുറന്നു വിട്ടു.

” പാവം, പാടത്തും പറമ്പിലുമൊക്കെ പറന്നു നടക്കട്ടെ.”

*

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here