ചിതറിതെറിച്ചെന്റെ ഓർമ്മകൾ തേടി ഞാൻ
മൂവാണ്ടൻ മാവിൻ ചുവട്ടിലെത്തി.
ഓർമകളിൽ ഇന്നിന്റെ വിപരീത രൂപമായിരുന്നു ഞാൻ. ഓർമകളിലെ എന്നെ ഞാൻ ചിക്കിചികഞ്ഞു. അവ്യക്തമായ എന്റെ ബാല്യമുഖം തെളിഞ്ഞു വന്നു.
മൂവാണ്ടൻ മാവിൻ ചുവട്ടിൽ ഓടിക്കളിച്ച കാലം. ഉറ്റ ചങ്ങാതിമാരുമായി ഉല്ലസിച്ച നേരം. വഴി വക്കിൽ നിന്നുമൊരു സുന്ദരി പെണ്ണെന്നെ നോട്ടമെറിഞ്ഞു. കണ്ണിൻ കൃഷ്ണമണികളാലെന്നെ അവൾ ഉഴിഞ്ഞു.
ഇന്നെന്റെ ലോകത്തെ പ്രിയ റാണിയായിരിക്കുന്നവൾ. കാലമേറെ കഴിഞ്ഞു പൊയ്. മരത്തിലെ ഇലകൾ കോഴിഞ്ഞു ദൂരേക്ക് പോവുമ്പോലെ ചങ്ങാതിമാരെല്ലാം ദൂരെക്കകന്നു.
കഴിഞ്ഞു പോയ കാലങ്ങളുടെ മധുര സ്മരണയായി മൂവാണ്ടൻ മാവിന്നും തലയുയർത്തി നിൽക്കുന്നു.
ഇന്നിന്റെ ലോകത്തു ഞാനും എന്റെ പ്രിയ സഖിയുമായി ചുരുങ്ങിയിരിക്കുന്നു.