ഒരു വേനൽക്കാലം;
അപ്രതീക്ഷിതമായി മാനം കറുത്തു,
മേഘദീപങ്ങൾ ജ്വലിച്ചു;
അഭ്രജാതനായി അവൻ ജനിച്ചു.
മഴത്താരയിൽ ഞാൻ അവനിലലിഞ്ഞു,
ഞൊടിയിടെ പാനാർപ്പണം അപമൃത്യു വരിച്ചു;
മാനം വെളുത്തു
ഞാൻ അവനെ തേടിയലഞ്ഞു ,
അരുണകിരണശോഭയിൽ അവൻ എവിടെയോ പോയി മറഞ്ഞു.
സത്യമെന്നു പ്രജ്ഞ;
മിഥ്യയെന്നു മനം;
ആർത്തവചക്രത്തിൻ താളപ്പിഴകളിൽ വിധിധ്വനികൾ മുഴങ്ങി
ശരനിമിഷത്തിന്റെ സുഖവും പേറി
ഞാൻ ആയുഷ്‌ക്കാല ദുഃഖത്തിലേയ്ക്കു ആഴ്ന്നിറങ്ങി.
Click this button or press Ctrl+G to toggle between Malayalam and English