മഴ മഴ കുളിര്ണ മഴ പെയ്തു.
ചറ പറ മണി നാദം കേട്ടു .
മാനം അഭിമാനം കൊണ്ടു.
മണ്ണിന് സമ്മാനം വന്നു.
മുറ്റം നിറയെ തണ്ണീരായി
മഴ വെള്ളത്തിൻ വരവായി.
മതിലിനു മുകളിൽ നിന്നെല്ലാ-
മാമര തുള്ളികൾ രസമായി.
മുറ്റത്തുള്ള ചെടിച്ചട്ടി
മുഴുവൻ മഴ വെള്ളം കൂട്ടി.
മുളച്ചു പൊങ്ങാൻ ധൃതി കാട്ടി
മുഖം വിരിഞ്ഞു തലയാട്ടി.
തുമ്പത്തുള്ളൊരു തേൻ മാങ്ങ
തുടുത്തു നിന്നു മഴയത്ത്
ഉണങ്ങി മാഞ്ഞ പുൽക്കൊടികൾ
ഉണർന്നു ചൊല്ലി മഴക്കഥകൾ.
പൂമുഖ വാതിൽ തുറന്നൂ ഞാൻ
നടപ്പടമ്മലിരുന്നു ഞാൻ.
കൈത്തലം നീട്ടി നിവർത്തി ഞാൻ
പുഞ്ചിരിയോടെ പിടിച്ചു ഞാൻ.