അന്നവളൊരു റോസാപ്പൂച്ചെടി നട്ടൂ
ഇന്നത് പൂത്ത് തളിർത്തെ…
ആ ചെടിക്ക് ചുറ്റും നൃത്തം വെച്ചെ,
അവളൊരു സുന്ദരി കുറുമ്പീ.
അവൾ മൊഴിഞ്ഞെ അമ്മയെ നോക്കി
ഇതെന്തൊരു സുന്ദര മണമാ..
മണത്തു നോക്കും പൂമ്പാറ്റകളെ-
ഇതെന്നുടെ മാത്രം പൂക്കൾ.
വരിഞ്ഞു പുണർന്നവൾ പൂക്കളെ മൊത്തം
പിന്നൊരു തേങ്ങലു കേട്ടെ..
ആ തേങ്ങലു കേട്ടാ പൂമ്പാറ്റകളോ,
ഓടി ഒളിച്ചെ വേഗം.
അമ്മയെ നോക്കി നിലവിളിച്ചവൾ
അവളുടെ കൈകളിൽ ചോര..
മുള്ളുകളൊന്നായി ഊരിയെടുത്തൊ-
രായിരം ഉമ്മ കൊടുത്തെ…
ആ പൂക്കളെ നോക്കി തിരിഞ്ഞു,
നിന്നവൾ അമ്മയെ വരിഞ്ഞു പുണർന്നെ..
മനം നിറഞ്ഞൊരു പുഞ്ചിരി വിടർന്നെ
അവളുടെ സുന്ദര ചുണ്ടിൽ.
തിരിഞ്ഞു നിന്നവൾ പൂക്കളെ നോക്കി
പിണക്കമാണെന്നോതീ…
മുള്ളുകളെന്തിനു നിനക്കുമാത്രം
പൊഴിച്ചു കളയുക വേഗം.
പുതിയൊരു പുലരി പുലർന്നെ പൂക്കളെ നോക്കി
കൊഴിഞ്ഞുപ്പോയാ പൂക്കൾ
കൊഴിഞ്ഞുപ്പോയാ പൂക്കളെ നോക്കി
കണ്ണു നിറച്ചെ അവളും.
നീ പൊഴിഞ്ഞതാണോ കരഞ്ഞതാണോ,
പിണക്കമില്ലെനിക്കിന്ന്..
കണ്ണുനിറച്ചവൾ പൂക്കളെ വാരി,
പിണക്കമില്ലെന്നോതീ….!